കെ.പി. തോമസിന്റെ ദ്രോണാചാര്യ റദ്ദാക്കാന്‍ നീക്കം

single-img
21 August 2013

Thomas-Mashu-Newskeralaമലയാളി അത്‌ലറ്റുകളുടെ പ്രിയപ്പെട്ട പരിശീലകന്‍ കെ.പി. തോമസിന്റെ ദ്രോണാചാര്യ അവാര്‍ഡ് റദ്ദാക്കാനുള്ള നീക്കം ന്യൂഡല്‍ഹിയില്‍ തകൃതി. കെ.പി. തോമസിനെ നാമനിര്‍ദേശം ചെയ്തുകൊണ്ടു സമര്‍പ്പിച്ച അപേക്ഷയില്‍, അദ്ദേഹം പരിശീലകനെന്ന നിലയില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട് മുന്‍ ഒളിമ്പ്യനും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഭാരവാഹിയുമായി ഗുര്‍ഭജന്‍ സിംഗ് രണ്‍ധാവയാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവായ അഞ്ജു ബോബി ജോര്‍ജ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ജേതാക്കളായ ഷൈനി വില്‍സണ്‍, ജോസഫ് ജി. ഏബ്രഹാം എന്നിവരുടെ പരിശീലകനാണ് താനെന്ന തോമസ് മാഷിന്റെ അവകാശവാദത്തെയാണ് രണ്‍ധാവ ചോദ്യം ചെയ്യുന്നത്. ഇവരുടെ ഒക്കെ പരിശീലകനായിരിക്കാം കെ.പി. തോമസ്. എന്നാല്‍, അഞ്ജുവിന്റെയും ഷൈനിയുടെയും പരിശീലകര്‍ക്കു ദ്രോണാചാര്യ നേരത്തെ നല്‍കിയിട്ടുണെ്ടന്നാണ് രണ്‍ധാവയുടെ വാദം. തന്റെ എതിര്‍പ്പ് അദ്ദേഹം കേന്ദ്രകായികമന്ത്രി ജിതേന്ദ്രസിംഗിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കായിക മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.