ഫുക്കുഷിമയില്‍ വീണ്ടും ആണവജലം ചോര്‍ന്നു

single-img
21 August 2013

Fukkushimaസുനാമിദുരന്തം നേരിട്ട ജപ്പാനിലെ ഫുക്കുഷിമ ആണവ പ്ലാന്റില്‍നിന്ന് അണുവികിരണശേഷിയുള്ള 300 ടണ്‍ മലിനജലം ചോര്‍ന്നു. ഊര്‍ജോത്പാദനത്തിനു ശേഷമുള്ള മലിനജലം സൂക്ഷിച്ചിരുന്ന ടാങ്കിലാണു ചോര്‍ച്ച കണെ്ടത്തിയത്. മലിനജലത്തിന് ഉയര്‍ന്ന അണുവികിരണശേഷിയുണ്ട്. സുരക്ഷയ്ക്കായി ടാങ്കിന്റെ കോണ്‍ക്രീറ്റ് വേലിക്കു ചുറ്റും സ്ഥാപിച്ചിരുന്ന മണല്‍ച്ചാക്കുകളിലൂടെ അരിച്ചെത്തിയ ജലം രണ്ടടിയോളം ഉയര്‍ന്നു. ചോര്‍ന്ന ജലവും ടാങ്കില്‍ അവശേഷിക്കുന്ന ജലവും മറ്റു കണെ്ടയ്‌നറുകളിലേക്കു മാറ്റാന്‍ ശ്രമം നടക്കുന്നു.