ചികിത്സയ്ക്കു പരോള്‍ വേണമെന്നു സഞ്ജയ് ദത്ത്

single-img
21 August 2013

photo_sanjay_dutt1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു 42 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്ത് ചികിത്സയ്ക്കു പരോള്‍ ആവശ്യപ്പെട്ടതായി യെര്‍വാദ ജയില്‍ അധികൃതര്‍ പറഞ്ഞു. 20 ദിവസം മുമ്പു സമര്‍പ്പിച്ച അപേക്ഷ പരിഗണനയിലാണെന്നും അവര്‍ പറഞ്ഞു. അമ്പത്തിമൂന്നുകാരനായ നടന്റെ അപേക്ഷ ലഭിച്ചതായി സമ്മതിച്ച യെര്‍വാദ ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി അദ്ദേഹത്തിന്റെ അസുഖം എന്താണെന്നു വെളിപ്പെടുത്തിയില്ല. പരോള്‍ അപേക്ഷ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് നല്കി. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. ടാഡ കേസിലാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.