ബ്രദര്‍ഹുഡ് നേതാവ് ബാദിയെ സൈന്യം അറസ്റ്റ് ചെയ്തു

single-img
21 August 2013

Baadiഈജിപ്ത് വീണ്ടും പുകയുന്നു. സൈനികപിന്തുണയുള്ള ഇടക്കാല ഭരണകൂടത്തിനെതിരേ സമരം നടത്തുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പരമോന്നത നേതാവ് മുഹമ്മദ് ബാദിയെ കയ്‌റോയില്‍ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്നു സംഘടനയുടെ താത്കാലിക ഭരണാധികാരിയായി ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന മഹമൂദ് എസാത് ചുമതലയേറ്റു. ഈജിപ്തില്‍ കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി. ബ്രദര്‍ഹുഡുകാരുടെ പ്രതിഷേധ ക്യാമ്പുകളില്‍ സൈന്യം നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് രാജിവച്ച ഈജിപ്ഷ്യന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് എല്‍ബരാദേയിയെ വിചാരണ ചെയ്യാന്‍ നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.