സോളാര്‍ അന്വേഷണം: ടേംസ് ഓഫ് റഫറന്‍സ് എല്‍ഡിഎഫ് നിര്‍ദേശങ്ങള്‍ കിട്ടിയ ശേഷമെന്ന് തിരുവഞ്ചൂര്‍

single-img
20 August 2013

thiruvanchoor-radhakrishnan-ministerസോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് എല്‍ഡിഎഫ് ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമേ തീരുമാനിക്കൂവെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.