ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം: മുഷാറഫിനെതിരേ കുറ്റം ചുമത്തി

single-img
20 August 2013

Pervez-Musharraf_2പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷാറഫിനെതിരേ കോടതി കുറ്റം ചുമത്തി. മുഷാറഫ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിന് ഒത്താശ ചെയ്യല്‍ എന്നീ മൂന്ന് കുറ്റങ്ങളാണ് മുഷാറഫിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൗധരി അസ്ഹര്‍ വ്യക്തമാക്കി. എന്നാല്‍ മുഷാറഫ് കോടതിയില്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 27 ലേക്ക് മാറ്റിയിരിക്കുകയാണ്. മുഷാറഫിനെ കനത്ത സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നാല് തീവ്രവാദികളും മുതിര്‍ന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുമാണ് കേസില്‍ മുഷാറഫിനൊപ്പം കുറ്റം ചുമത്തപ്പെട്ടത്. പ്രവാസജീവിതത്തിലായിരുന്ന മുഷാറഫ് പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്.