മുബാറക്കിനെ മോചിപ്പിക്കും

single-img
20 August 2013

Hosni-Mubarak22മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ 48 മണിക്കൂറിനകം ജയിലില്‍നിന്നു വിട്ടയച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഫരീദ് അല്‍ദിബ് അറിയിച്ചു. മുബാറക്കിനെതിരേ അവശേഷിച്ച രണ്ട് അഴിമതിക്കേസില്‍ ഒരെണ്ണം കോടതി തള്ളി. രണ്ടാമത്തെ കേസിലെ നടപടിക്രമങ്ങള്‍ 48 മണിക്കൂറിനകം പൂര്‍ത്തിയാക്കാനാവുമെന്നും അതിനുശേഷം അദ്ദേഹത്തെ മോചിപ്പിക്കാന്‍ കോടതിക്കു ഹര്‍ജി നല്‍കുമെന്നും അല്‍ദിബ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഈയാഴ്ചയില്‍ത്തന്നെ മുബാറക്ക് സ്വതന്ത്രനാവുമെന്നാണു കരുതുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, രണ്ടാഴ്ചകൂടിയെങ്കിലും അദ്ദേഹം ജയിലില്‍ കഴിയേണ്ടിവരുമെന്നും അതിനുശേഷമേ മോചിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ജുഡീഷല്‍ അധികൃതര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.