ലക്ഷ്യം ഒളിമ്പിക്‌സില്‍ ട്രിപ്പിള്‍: ഉസൈന്‍ ബോള്‍ട്ട്

single-img
20 August 2013

usain_bolt.jpg.size.xxlarge.promoലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എട്ടു സ്വര്‍ണം നേടുന്ന നാലാമത്തെ താരം എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ ഉസൈന്‍ ബോള്‍ട്ടിന്റെ ലക്ഷ്യം ഒളിമ്പിക് ട്രിപ്പിള്‍. ലോക ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം തന്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. ചെറുപ്പം മുതലേ ഒരു അത്‌ലറ്റ് ആവണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, ജമൈക്കയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് എന്നെ കേള്‍ക്കുമെന്ന് കരുതിയിരുന്നില്ല. ഇന്ന് എല്ലാ രാജ്യങ്ങളിലും എന്നെ അറിയുന്ന കുറച്ചു പേരുണ്ട്. അതാണ് എല്ലാ റിക്കാര്‍ഡുകളേക്കാളും എനിക്ക് സന്തോഷം തരുന്നത്. ഈ നേട്ടത്തിന് ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. എന്നെ ഓട്ടക്കാരനാക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ക്കാണ് ആദ്യ പ്രണാമം. പിന്നെ, ആദ്യപരിശീലകനും. ഇപ്പോള്‍ ലോകത്തെ ഏറ്റവും വേഗമേറിയ താരം ഞാനാണ്. അത് സന്തോഷം തരുന്നു. ഇനിയുള്ള ലക്ഷ്യം തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്‌സിലും ഇഷ്ടഇനങ്ങളില്‍ സ്വര്‍ണം നേടുകയെന്നതാണ്.-ബോള്‍ട്ട് പറഞ്ഞു.