വിതുര പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
19 August 2013

വിതുര പീഡനവുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരിയായ പെൺകുട്ടി ഇന്നും കോടതിയിൽ ഹാജരായില്ല. തുടർന്ന് കേസ് അടുത്തമാസം രണ്ടാം തീയതിയിലേക്ക് മാറ്റി. കേസ് പരിഗണിച്ചപ്പോൾ പെൺകുട്ടി ഹാജരായില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്ന് കോടതി പെൺകുട്ടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.പരാതിക്കാരി ഇന്നും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ വിമര്‍ശനം.നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും കേസില്‍ പ്രതികള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന്‌ കോട്ടയത്ത്‌ എത്താന്‍ എന്താണ്‌ തടസ്സമെന്നും കോടതി പെണ്‍കുട്ടിയുടെ അഭിഭാഷകനോട്‌ ചോദിച്ചു.