സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ല; മുഖ്യമന്ത്രിക്കെതിരേ സമരം തുടരും: എല്‍ഡിഎഫ്

single-img
19 August 2013

vaikom-viswanസോളാര്‍ വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇടതു മുന്നണി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ രാജിക്കായി സമരം തുടരും. രണ്ടാംഘട്ട സമരം ഓണത്തിന് ശേഷം ആരംഭിക്കും. സോളാര്‍ അന്വേഷണത്തില്‍ പരിഗണനാ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാവും സര്‍ക്കാരിന് മറുപടി നല്‍കുകയെന്നും കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. അടുത്ത എല്‍ഡിഎഫ് യോഗം സെപ്റ്റംബര്‍ 12-ന് ചേരും.