സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു

single-img
19 August 2013

cpimസെക്രട്ടറിയേറ്റ് ഉപരോധം, ലാവ്‌ലിന്‍ കേസ് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരം അടക്കം നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടു ദിവസവും സംസ്ഥാന സമിതി മൂന്ന് ദിവസവും ചേരും. രാവിലെ 11ന് എകെജി സെന്ററിലാണ് യോഗം തുടങ്ങുന്നത്. സെക്രട്ടറിയേറ്റ് ഉപരോധ സമരം തിടുക്കത്തില്‍ പിന്‍വലിച്ചതില്‍ സംസ്ഥാന സമിതിയിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സമരം പിന്‍വലിച്ച രീതിക്കെതിരേ രൂക്ഷ വിമര്‍ശമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില ജില്ലാ കമ്മിറ്റികള്‍ സമരം പെട്ടന്ന് പിന്‍വലിച്ചതിനെ കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശിച്ചിരുന്നു.