സൈന സിന്ധുവിനെ കീഴടക്കി

single-img
17 August 2013

Synaഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഇന്ത്യയുടെ യുവതാരങ്ങളായ സൈന നെഹ്്‌വാളും പി.വി സിന്ധുവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം സൈനയ്‌ക്കൊപ്പം. ഹൈദരാബാദ് ഹോട്‌ഷോട്ട്‌സ് താരമായ സൈന ലക്‌നോ അവാധ് വാരിയേഴ്‌സിന്റെ സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കാണു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-19, 21-8. ലീഗില്‍ വാരിയേഴ്‌സിനെതിരേ ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് 3-2 ന് വിജയിച്ചു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡലിന്റെ തിളക്കവുമായി സൈനയ്‌ക്കെതിരേ ഇറങ്ങിയ സിന്ധുവിന് പക്ഷേ സൈനയുടെ പരിചയ സമ്പത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഗെയിമില്‍ മെല്ലെക്കളിച്ച സൈന, രണ്ടാം ഗെയിമില്‍ സ്വതസിദ്ധമായ പവര്‍ഗെയിമിലൂടെ അനായാസേന വിജയിക്കുകയായിരുന്നു.