80 ലക്ഷം വരിക്കാരുമായി ഐഡിയ ഒന്നാമത്

single-img
17 August 2013

ideaകേരളത്തില്‍ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ഐഡിയ സെല്ലുലാര്‍ 80 ലക്ഷം വരിക്കാരുമായി ഒന്നാമതെത്തി. സംസ്ഥാനത്ത് 5700 2 ജി സെല്‍ സൈറ്റുകളും 2800 3 ജിസെല്‍ സൈറ്റുകളുള്ള ഐഡിയ വിപുലമായ നെറ്റ് വര്‍ക്ക് കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഉപഭോക്താക്കള്‍ ഹാന്‍ഡ് സെറ്റുകളിലും മറ്റ്ഡിവൈസുകളിലും വ്യാപകമായി ഡാറ്റ ഉപയോഗിക്കുന്നപശ്ചാത്തലത്തിലാണ് 2011ഏപ്രിലില്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്മൂന്നാം തലമുറയിലെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം ആരംഭിച്ചത്.