അല്‍ ഖ്വയ്ദ ഭീഷണി; ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട്

single-img
17 August 2013

heethruഅല്‍ ഖ്വയ്ദ തീവ്രവാദികളുടെ ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാറിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച വനിതാ ചാവേറുകളടക്കമുള്ളവരെ ഉപയോഗിച്ച് വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. ഹീത്രുവില്‍ നിന്നു പറന്നുയരുന്ന വിമാനങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നതായും സൂചനയുണ്ട്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലും നഗരത്തിലും സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.