ഈജിപ്തില്‍ ബ്രദര്‍ഹുഡും സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നു

single-img
17 August 2013

Egyptപുറത്താക്കപ്പെട്ട പ്രസിഡന്റ് മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും സൈന്യവും തമ്മില്‍ ഇന്നലെ കയ്‌റോയിലും മറ്റു നഗരങ്ങളിലും ഏറ്റുമുട്ടി. കയ്‌റോയിലെ റാംസെസ് ചത്വരത്തില്‍ മാത്രം 32 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറാ ടിവി അറിയിച്ചു. ബുധനാഴ്ച കയ്‌റോയില്‍ പ്രക്ഷോഭകരുടെ ക്യാമ്പുകള്‍ക്കു നേരേ സൈന്യം നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 638 ആണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിന്റെ എട്ടോ ഒമ്പതോ ഇരട്ടിയാണെന്ന് ബ്രദര്‍ഹുഡ് പറഞ്ഞു. ഈജിപ്തില്‍ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് രോഷത്തിന്റെ വെള്ളിയാഴ്ച ആചരിക്കാന്‍ ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തതനുസരിച്ച് ഇന്നലെ കയ്‌റോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്‍ പ്രകടനങ്ങള്‍ നടന്നു. റാംസെസ് ചത്വരം, തഹ്‌റീര്‍ ചത്വരം, തുടങ്ങിയ സ്ഥലങ്ങളില്‍ ടാങ്കുകളും മറ്റു സൈനിക വാഹനങ്ങളും വിന്യസിച്ചിരുന്നു. കയ്‌റോയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും സൈന്യം കാവല്‍നില്‍ക്കുകയാണ്.