മൂന്ന് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു

single-img
16 August 2013

oommen-chandy_53മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ മാറ്റിവെച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഈ മാസം നിശ്ചയിച്ചിരുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷസംഘടനകള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിവരം. കണ്ണൂരിലും മറ്റും മുഖ്യമന്ത്രിക്കെതിരേ ശക്തമായ പ്രതിഷേധത്തിനായിരുന്നു സിപിഎം നിര്‍ദേശം നല്‍കിയിരുന്നത്. ജനസമ്പര്‍ക്ക പരിപാടി പോലും നടത്താന്‍ അനുവദിക്കാത്ത പ്രതിപക്ഷ സമരം അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പരിപാടികള്‍ റദ്ദാക്കിയത്.