സ്വാതന്ത്ര്യദിനം: തലസ്ഥാനത്തു സുരക്ഷ ശക്തം

single-img
14 August 2013

trivandrum-central-railway-station-768x398സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാന കേന്ദ്രങ്ങ ളെല്ലാം പോലീസിന്റെ സുരക്ഷാ വലയത്തില്‍. വിമാനത്താ വളങ്ങള്‍, റെയില്‍വേ സ്റ്റേഷ നുകള്‍, പ്രധാന തീര്‍ഥാടന കേന്ദ്ര ങ്ങള്‍, നിയമസഭ, സെക്രട്ടേറിയറ്റ്, പ്രധാന ബസ്‌സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ കമാന്‍ഡോ കള്‍ ഉള്‍പ്പടെയുള്ള സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്

എയര്‍പോര്‍ട്ടുകളിലും റെയില്‍വേസ്റ്റേഷനുകളിലും കര്‍ശന പരിശോധനക്കു ശേഷമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, സിസി ടിവി എന്നീ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ ഹോട്ടലു കളില്‍ പോലീസ് പരിശോധന നടത്തി. സംശയം തോന്നി യവരുടെ വിശദവിവരങ്ങള്‍ തേടാനും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനും പോലീസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളും കര്‍ശന പരിശോധനക്ക് വിധേയ മാക്കുന്നുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ തലസ്ഥാനത്തെ ആരാധനാലയങ്ങളു ടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.