കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട്തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു

single-img
14 August 2013

armyകുപ് വാര മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ലഷ്‌കര്‍ ഇ ത്വയിബ തീവ്രവാദികളാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ നാലു ദിവസത്തിനിടെ ആറു തവണയാണ് പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ചത്. അതിര്‍ത്തി നിര്‍ണയ രേഖക്ക് സമീപം അഞ്ച് ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈന്യം വധിച്ചത് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം വഷളാക്കിയിരുന്നു.