ഇന്ത്യൻ നാവിക സേനയുടെ അന്തര്‍വാഹിനിക്ക് തീപിടിച്ച് 18 നാവികരെ കാണാതായി

single-img
14 August 2013

ins sindhurakshakഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിന് തീപിടിച്ച് 18 നാവികരെ കാണാതായി.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്.കപ്പല്‍ 90 ശതമാനവും മുങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം

മൂന്ന് ഓഫീസർമാരടക്കം 18 നാവികരെ കാണാതായെന്നായിരുന്നു ആദ്യ വിവരം. അന്തർവാഹിനിക്കുള്ളിൽ കുടുങ്ങിപ്പോയ ഇവരെല്ലാം തന്നെ മരിച്ചതായാണ് സംശയം. മൂന്നു മണിക്ക് തീപിടിച്ച മുങ്ങിക്കപ്പലിൽ നിന്ന് ഒൻപതര വരെയും ആരും പുറത്തുവരാത്തതാണ് സംശയത്തിന് കാരണം.

സ്‌ഫോടനത്തിനുപിന്നിലെ കാരണം വ്യക്തമല്ല. തീ അണയ്ക്കാന്‍ നാവികസേനയുടെ അഗ്‌നിശമന വിഭാഗത്തെ സഹായിക്കാനായി മുംബൈ അഗ്‌നിശമന സേനയുടെയും പോര്‍ട്ട് ട്രസ്‌റിന്റെ അഗ്‌നിശമനവിഭാഗത്തിന്റെയും സേവനം ഉപയോഗിക്കുന്നുണ്ട്.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നേവി അധികൃതര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി എ കെ ആന്റണിയം നാവിക സേന മേധാവിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്