സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി; സ്വാതന്ത്ര്യ ദിനാഘോഷ റിഹേഴ്‌സലെന്ന് ന്യായീകരണം

single-img
13 August 2013

oommen-chandy_53സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അവധി നല്‍കുക. സെക്രട്ടറിയേറ്റിന്റെ ഉപരോധ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് സെക്രട്ടറിയേറ്റിന് അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ അവധി നല്‍കിയാല്‍ സമരത്തിന് മൂര്‍ച്ഛ കുറയുമെന്നും ഈ സമയം ചര്‍ച്ചയ്ക്ക് വഴി തെളിയുമെന്നും യുഡിഎഫ് നേതൃത്വം കരുതുന്നുണ്ട്. സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സല്‍ നടത്താന്‍ എന്‍സിസി കേഡറ്റുകള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറിയറ്റിന് രണ്ടുദിവസം അവധി പ്രഖ്യാപിച്ചതെന്നാണ് മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി വിശദീകരിച്ചത്.