ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം; ഉപരോധ സമരം അവസാനിപ്പിച്ചു; രാജിക്കായി സമരം തുടരും

single-img
13 August 2013

samaram-1376286598_or (1)സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഇടതുപക്ഷം തുടങ്ങിയ അനിശ്ചിതകാല ഉപരോധസമരം പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ അതാത് ജില്ലാ ആസ്ഥാനങ്ങളിലേക്കു സമരം മാറ്റാനാണ് നീക്കം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലില്‍ നേതാക്കള്‍ കൂടി തീരുമാനം വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളെല്ലാം വേദിയില്‍ എത്തിയിരുന്നു.