മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റു പ്രശ്‌നപിഹാരമില്ല: കൊടിയേരി

single-img
13 August 2013

Kodiyeriസോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കാതെ സെക്രട്ടറിയേറ്റ് ഉപരോധസമരത്തില്‍ നിന്നും പിന്‍മാറില്ലന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ജുഡീഷല്‍ അന്വേഷണത്തില്‍ കാര്യമില്ല. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിനു തയ്യാറാകണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. സമരത്തിന്റെ രണ്ടാം ദിവസം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കൊടിയേരി.