ജോപ്പന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കരനുവേണ്ടി എ.ജി

single-img
13 August 2013

tenny-joppanസോളാര്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍. ജോപ്പന്റെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദത്തിനിടെയാണ് എജി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഉപാധികളോടെ ജോപ്പന് ജാമ്യം അനുവദിക്കാമെന്നാണ് എജി കോടതിയില്‍ സ്വീകരിച്ച നിലപാട്. ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ടെന്നി ജോപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ തുടരന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി ജോപ്പന് ജാമ്യം നിഷേധിച്ചത്. തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.