ചുമയ്ക്ക് അഞ്ച് ഒറ്റമൂലികള്‍

single-img
13 August 2013

coughചുമ ഒരു പ്രശ്‌നം തന്നെയാണ്. രാത്രിയുള്ള ചുമ നമ്മെ വളരെയേറെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. ചുമ മാറുവാന്‍ ആയുര്‍വേദം അനുശാസിക്കുന്ന അഞ്ച് ഒറ്റമൂലികള്‍

1 ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.
2 തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
3 കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
4 വയമ്പ് ചെറുതേനില്‍ ഉരച്ചു രണ്ടു ദിവസം കഴിച്ചാല്‍ ചുമ പെട്ടന്നു കുറയും.
5 കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.