ഉപരോധം ശക്തം; ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കെ.എം. മാണിയെയും കുഞ്ഞാലിക്കുട്ടിയേയും തടഞ്ഞു

single-img
12 August 2013

00201_515006പുലര്‍ച്ചെ ആറരയ്ക്ക് സെക്രട്ടേറിയറ്റില്‍ എത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം മടങ്ങിയപ്പോള്‍ തടയാന്‍ ശ്രമം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങും വഴി ബേക്കറി ജംഗ്ഷനില്‍ വച്ചാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചത്. നീക്കം പോലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. എന്നാല്‍ മുഖ്യമന്ത്രിക്ക് സുരക്ഷിതമായി പാതയൊരുക്കാന്‍ പോലീസിന് കഴിഞ്ഞു. കന്റോണ്‍മെന്റ് ഗെയിറ്റിനു മുന്നിലൂടെ മുഖ്യമന്ത്രിക്ക് അനായാസം കടന്നു പോകാന്‍ കഴിഞ്ഞിരുന്നു. കാബിനറ്റ് യോഗത്തിനു ശേഷം സെക്രട്ടേറിയറ്റിനു പുറത്തിറങ്ങിയ മന്ത്രി കെ.എം. മാണിയേയും പി.കെ. കുഞ്ഞാലിക്കുട്ടിയേയും വി.എസ്. ശിവകുമാറിനെയും ഉപരോധത്തിനെത്തിയ പ്രവര്‍ത്തകര്‍ തടഞ്ഞു. ഔദ്യോഗിക വസതിയിലേക്ക് പോകാനുള്ള ഇവരുടെ ശ്രമം വിഫലമായി. തുടര്‍ന്ന് മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചുപോയി. ഇവരെ മറ്റേതെങ്കിലും വഴിയിലൂടെ വസതിയിലെത്തിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.