മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചു

single-img
11 August 2013

oommen-chandy_53ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധസമരം ഒദ്യോഗികമായി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു. വന്‍പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ രാവിലെ 6.45ഓടെ കന്റോണ്‍മെന്റ് ഗേറ്റിലൂടെയാണ് അകത്തുപ്രവേശിച്ചത്. പതിവുവഴിയില്‍ നിന്നും വ്യത്യസ്തമായി പാളയം, ബേക്കറി ജംഗ്ഷന്‍, കന്റോണ്‍മെന്റ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ പി.കെ. കുഞ്ഞാലികുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍ എന്നിവരും ഉണ്ടായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫും സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നിടുണ്ട്.