തര്‍ക്കപ്രദേശത്ത് ഇസ്രയേല്‍ 1200 യഹൂദ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നു

single-img
11 August 2013

Political Map of Israelഅധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി 1200 യഹൂദ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്ന ഇസ്രേലി ഭവനവകുപ്പു മന്ത്രി ഉറി എരിയലിന്റെ പ്രഖ്യാപനം ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന പലസ്തീന്‍- ഇസ്രേലി ചര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന സമാധാന ചര്‍ച്ച യുഎസ് മുന്‍്‌കൈയെടുത്താണ് ഈയിടെ വാഷിംഗ്ടണില്‍ പുനരാരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച ജറൂസലമില്‍ അടുത്തവട്ടം ചര്‍ച്ച നടത്താനിരിക്കേയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നു പ്രകോപനപരമായ നീക്കം ഉണ്ടായത്. ഇസ്രേലി നടപടിയെ പലസ് തീന്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു.