ഫൗളായ ഇര്‍ഫാന്‍ പുറത്തായി

single-img
11 August 2013

IRFANമലയാളക്കരയുടെ പ്രതീക്ഷകള്‍പേറി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നടക്കാനിറങ്ങിയ കെ.ടി. ഇര്‍ഫാന്‍ മെഡല്‍നേടാനാകാതെ മുട്ടുമടക്കി. പുരുഷന്മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ അയോഗ്യനാക്കപ്പെട്ട ഇര്‍ഫാന് നിരാശയോടെ മടക്കം. റഷ്യയുടെ അലക്‌സാണ്ടര്‍ ഇവാനോവിനാണ് സ്വര്‍ണം. ഒരു മണിക്കൂര്‍ 20 മിനിറ്റ് 58 സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ നടന്നെത്തിയാണ് ഇവാനോവ് സ്വര്‍ണമണിഞ്ഞത്. ചൈനയുടെ ഡിംഗ് ചെന്‍ (1:21.09) വെള്ളിയും സ്‌പെയിനിന്റെ മിഗ്വേല്‍ എയ്ഞ്ചല്‍ ലോപ്പസ് (1:21.21) വെങ്കലവും നേടി.