ഇന്ത്യന്‍ എ ടീമിന് തോല്‍വി

single-img
11 August 2013

More-problems-for-India-A-as-Robin-Bist-suffers-injury-Cricket-News-Update-165031ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ‘എ’ ടീം ടൂര്‍ണമെന്റില്‍ ഇന്ത്യ എയ്ക്ക് ഓസ്‌ട്രേലിയ എയോട് വീണ്ടും തോല്‍വി. ഓസ്‌ട്രേലിയ എ മുന്നോട്ടുവച്ച ഏഴിന് 310 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എ 48.3 ഓവറില്‍ 285 റണ്‍സിന് ഓള്‍ഔട്ടായി. 25 റണ്‍സിന്റെ തോല്‍വി. ഇന്ത്യ എയ്ക്കു വേണ്ടി രോഹിത് ശര്‍മ്മ (61), മുരളി വിജ് (60), ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര (51) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അമ്പാട്ടി റായിഡു (32), പര്‍വേസ് റസൂല്‍ (27 നോട്ടൗട്ട്) എന്നിവരും പൊരുതിയെങ്കിലും ഫലം കണ്ടില്ല.