സെക്രട്ടറിയേറ്റില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: പന്ന്യന്‍

single-img
11 August 2013

PANNYAN RAVEENDRAN M.Pസെക്രട്ടറിയേറ്റില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കാതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലന്നും പന്ന്യന്‍ പറഞ്ഞു. സമരക്കാരുടെ ഭാഗത്തു നിന്നും ഒരു പ്രശ്‌നവും ഉണ്ടാകില്ല. തികച്ചും സമാധാനപരമായിട്ടായിരിക്കും സെക്രട്ടറിയേറ്റ് ഉപരോധസമരമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അതേസമയം, പോലീസിന്റെ ഭാഗത്തു നിന്നും ആദ്യം പ്രകോപനം ഉണ്ടാകില്ലന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.