അഫ്ഗാനിസ്ഥാനില്‍ പ്രളയം; 22 പേര്‍ മരിച്ചു • ഇ വാർത്ത | evartha
World

അഫ്ഗാനിസ്ഥാനില്‍ പ്രളയം; 22 പേര്‍ മരിച്ചു

afganisthanകനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം അഫ്ഗാനിസ്ഥാനില്‍ 22 ജീവന്‍ അപഹരിച്ചു. കാബൂളിനു സമീപമുള്ള ഷോമാലി സമതലപ്രദേശത്താണു പ്രളയം ഏറെ നാശം വിതച്ചത്. മരിച്ചവരില്‍ ആറു പേര്‍ കുട്ടികളാണെന്ന് കാബൂളിലെ മുതിര്‍ന്ന ഓഫീസര്‍ സയിദ് എക്രമുദ്ദീന്‍ ജലാല്‍ അറിയിച്ചു.ഒരു ഡസനിലധികം വീടുകള്‍ ഒഴുകിപ്പോയി. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കൃഷിത്തോട്ടങ്ങള്‍ക്കും നാശമുണ്ടായി. കാബൂളിന്റെ കിഴക്കന്‍ മേഖലയില്‍ ഈ മാസം ആദ്യമുണ്ടായ വെള്ളപ്പൊക്കത്തില്‍ 60 പേര്‍ മരിക്കുകയുണ്ടായി.