ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി

single-img
10 August 2013

Kattappana Shefeekഅച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളേറ്റ് കട്ടപ്പന സെന്റ്‌ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ അധികൃതരാണു പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ കുട്ടിയെ വെല്ലൂര്‍ക്കു കൊണ്ടുപോയത്.