സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടാണ് കേന്ദ്രസേനയെ വിളിച്ചതെന്ന് മുഖ്യമന്ത്രി

single-img
10 August 2013

Oommen_Chandy_2013_3സംസ്ഥാന പോലീസ് ആവശ്യപ്പെട്ടിട്ടാണ് പ്രതിപക്ഷത്തിന്റെ ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി രാജിവെക്കുന്നതു വരെ സെക്രട്ടറിയേറ്റിലേക്ക് ആളെ കയറ്റില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അതാണോ ജനകീയ സമരമെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ സമരങ്ങളോട് അങ്ങേയറ്റം സഹിഷ്ണുതയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കഴിഞ്ഞ രണ്ടു മാസത്തെ സ്ഥിതി നോക്കിയാല്‍ ഇത് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതി നേരിട്ട സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് സജീവമായി നടക്കേണ്ട സമയത്താണ് പ്രതിപക്ഷത്തിന്റെ ഉപരോധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.