ഉപരോധ സമരക്കാരെ നേരിടാന്‍ കണ്ണൂരിലും കേന്ദ്രസേന

single-img
10 August 2013

CRPFസോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 12 മുതല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള സംഘര്‍ഷങ്ങള്‍ നേരിടുന്നതിനും കണ്ണൂര്‍ ജില്ലയില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു. മൂന്നു കമ്പനി കേന്ദ്ര സേന കണ്ണൂരിലെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു കമ്പനി സിആര്‍പിഎഫും ഒരു കമ്പനി ബിഎസ്എഫുമാണ്. ബാംഗളൂരില്‍ നിന്നാണ് സേന രാവിലെ കണ്ണൂരിലെത്തിയത്.
രണ്ടു കമ്പനി മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലും ഒരു കമ്പനി കണ്ണൂര്‍ എആര്‍ ക്യാമ്പിലുമാണ് തങ്ങുക. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം എസ്പി രാഹുല്‍ ആര്‍. നായരുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂര്‍ ഐജിയുടെ ചുമതലയുള്ള തൃശൂര്‍ റേഞ്ച് ഐജി എസ്. ഗോപിനാഥ് കണ്ണൂരിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സമരക്കാരെ ഏത് വിധത്തില്‍ തടയുമെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. അതുപോലെ സമരക്കാര്‍ ഏതുമാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് പോകുകയെന്ന് പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയിട്ടില്ല.