സൈന, സിന്ധു, കശ്യപ് ക്വാര്‍ട്ടറില്‍

single-img
9 August 2013

Sainaലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നും പ്രകടനം. വനിതാ വിഭാഗത്തില്‍ സൈന നെഹ്‌വാളും പി.വി. സിന്ധുവും പുരുഷ വിഭാഗത്തില്‍ പരുപള്ളി കശ്യപും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒരു സെറ്റിനു പിന്നില്‍ നിന്നശേഷം രണ്ടു സെറ്റ് നേടി തായ്‌ലന്‍ഡിന്റെ പോണ്‍ടിപ് ബുറനാപ്രസ്ടകിനെ കീഴടക്കിയാണു സൈന അവസാന എട്ടിലേക്കു മുന്നേറിയത്. സ്‌കോര്‍: 18-21, 21-16, 21-14. 52 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന തായ്‌ലന്‍ഡ് താരത്തിനെതിരേ വെന്നിക്കൊടി പാറിച്ചത്. അതേസമയം, ലോക റാങ്കിംഗില്‍ മൂന്നില്‍ നിന്ന് സൈന നാലിലേക്ക് ഇറങ്ങി. രണ്ടാം സീഡ് ചൈനയുടെ വാംഗ് യിഹാനെ അട്ടിമറിച്ചാണ് സിന്ധു അവസാന എട്ടില്‍ എത്തിയത്. 55 മിനിറ്റ് നീണ്ട മത്സരത്തില്‍ 18-21, 21-16, 21-14 നായിരുന്നു പത്താം സീഡായ സിന്ധുവിന്റെ വിജയം. ആറാം സീഡായ ഹോങ്കോംഗ് താരം യുന്‍ ഹുവിനെ അട്ടിമറിച്ചായിരുന്നു കശ്യപിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍: 21-13, 21-16.