ചന്ദ്രികയിലൂടെ കിട്ടിയതിന് വീക്ഷണത്തിലൂടെ കൊടുത്തു

single-img
9 August 2013

congress-party-logo-flag-wallpaperമുസ്‌ലീം ലീഗിന് പാര്‍ട്ടി മുഖപത്രമായ വൗക്ഷണത്തിലൂടെ കോണ്‍ഗ്രസിന്റെ വിമര്‍ശനം. ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ കഴിഞ്ഞ ദിവസം കെ.എന്‍.എ ഖാദര്‍ എംഎല്‍എ കോണ്‍ഗ്രസിനെ വിമര്‍ശിച്ചെഴുതിയ ലേഖനത്തിന് മറുപടിയായിട്ടാണ് പി. മുഹമ്മദലിയുടെ ലേഖനം പതത്തില്‍ പ്രത്യക്ഷപ്പെട്ടത്. സംഘപരിവാറിനെ സുഖിപ്പിക്കുകയാണ് ലേഖനത്തിലൂടെ കെ.എന്‍.എ ഖാദര്‍ ചെയ്തതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. അഞ്ചാം മന്ത്രി വിവാദത്തോടെയാണ് സര്‍ക്കാരിന്റെ ശനിദിശ തുടങ്ങിയതെന്നും അഞ്ചാം മന്ത്രി പദത്തിനായുള്ള ലീഗിന്റെ പിടിവാശി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കിയതായും സമുദായ ശക്തികള്‍ അകലാന്‍ ഇതാണ് പ്രധാനകാരണമായതെന്നും പത്രം ആരോപിക്കുന്നു. വിമര്‍ശനങ്ങള്‍ വിവാദമാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ലീഗിന്റെ രീതിയെന്നും ഈ വിഷയത്തിലും ഇതേ നിലപാടായിരിക്കും ലീഗ് സ്വീകരിക്കുകയെന്ന് അറിയാമെന്നും ലേഖനത്തില്‍ പി. മുഹമ്മദലി പറയുന്നു. അടുത്തിടെ എന്‍എസ്എസിനെ വിമര്‍ശിച്ച് ചന്ദ്രിക പ്രസിദ്ധീകരിച്ച ലേഖനം പാര്‍ട്ടി നേതാക്കളുടെ അറിവോടെയല്ലെന്ന് പറഞ്ഞ് ലീഗ് ഒഴിഞ്ഞുമാറിയിരുന്നു.