ഷെരീഫുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തരുതെന്നു ബിജെപി

single-img
9 August 2013

manmohan_singhപാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ന്യൂയോര്‍ക്കില്‍വച്ച് ചര്‍ച്ച നടത്തരുതെന്നു ബിജെപി ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാട് മന്‍മോഹന്‍ സിംഗ് പിന്തുടരണമെന്നു ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി നിര്‍ദേശിച്ചു. നിയന്ത്രണരേഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍സേന കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ചര്‍ച്ച ഒഴിവാക്കണമെന്നാണു ബിജെപിയുടെ ആവശ്യം. അമേരിക്കന്‍ രേഖകള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡനു റഷ്യ അഭയം നല്കിയതിന്റെ പേരിലാണു റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഒബാമ റദ്ദാക്കിയത്. ജി20 ഉച്ചകോടിക്കായി അടുത്തമാസം ഒബാമ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തുന്നുണ്ട്.