മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകം: പി.ജെ.ജോസഫ്

single-img
7 August 2013

josephസംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ഡാമിലേക്ക് ഇരട്ടി വെള്ളം ഒഴുകിയെത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ നിലവിലെ അവസ്ഥ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.