ലീഗ് ചന്ദ്രികയിലൂടെ കോണ്‍ഗ്രസിനെതിരെ

single-img
7 August 2013

Muslim_Leagueസോളാര്‍- പുനസംഘടനാ വിഷയങ്ങള്‍ മൂലം സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തകര്‍ച്ചയുടെ ചുവടുപിടിച്ച് കോണ്‍ഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്ലിം ലീഗ്. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുനേതൃത്വങ്ങളും പരാജയപ്പെട്ടതായാണ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ലീഗ് വിമര്‍ശനം. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് അടിയന്തമരായി ഇടപെടണമെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ പോയതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ലീഗ് എംഎല്‍എ കെഎന്‍എ ഖാദറാണ് ലേഖനം എഴുതിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയ പരാജയമാണ് നേരിടാന്‍ പോകുന്നത്. കനത്ത പരാജയം ഒഴിവാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും ലേഖനം വിലയിരുത്തുന്നു.