അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ആക്രമണം: അഞ്ച് സൈനികര്‍ മരിച്ചു

single-img
6 August 2013

Political Map of Israelജമ്മു കാഷ്മീരിലെ പൂഞ്ച് മേഖലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ ജവാന്‍മാര്‍ മരിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറിയാണ് പാക്ക് സേന ആക്രമണം നടത്തിയത്. നാല് ജവാന്‍മാരും ഒരു ഓഫീസറുമാണ് മരിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മേഖലയില്‍ ഇന്ത്യന്‍ സൈന്യം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയത്. ആക്രമണം ഇന്ത്യ-പാക്ക് ബന്ധത്തെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവാസ് ഷെരീഫ് പാക്കിസ്ഥാനില്‍ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.