പാക്കിസ്ഥാനില്‍ പ്രളയം; 45 മരണം

single-img
5 August 2013

map_of_pakistanകനത്തമഴയെത്തുടര്‍ന്ന് കറാച്ചി ഉള്‍പ്പെടെ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 45 പേര്‍ക്കു ജീവഹാനി നേരിട്ടു.ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഹ്വായിലും പ്രളയം നാശം വിതച്ചു. കറാച്ചിയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തില്‍ ദുരിതാശ്വാസത്തിനു സൈന്യത്തിന്റെ സഹായം തേടി. ഇന്നും മഴ ശക്തമായി തുടരുമെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനിടെ, അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ മഴയും വെള്ളപ്പൊക്കവും 55 പേരുടെ ജീവഹാനിക്കിടയാക്കിയെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.