രവീന്ദ്ര ജഡേജ ഒന്നാമന്‍

single-img
5 August 2013

Ravindra+Jadeja+xcxu411oMfVmരവീന്ദ്ര ജഡേജ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 1996 ല്‍ അനില്‍ കുംബ്ലെയ്ക്കുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ജഡേജ. ഐസിസി ചാമ്പ്യന്‍സ് ട്രോഫി, വിന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര ഏകദിനത്തിലും, സിംബാബ്‌വെ പര്യടനത്തിലും നടത്തിയ മികച്ച പ്രകടനമാണ് ജഡേജയെ ലോക ഒന്നാം നമ്പര്‍ ബൗളര്‍ എന്ന നേട്ടത്തിലെത്തിച്ചത്. നാലു സ്ഥാനംകയറിയാണ് ജഡേജ ഒന്നാമനായത്. വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരെയ്‌നൊപ്പം റേറ്റിംഗ് പോയിന്റോടെയാണ് ജഡേജ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. ഇരുവര്‍ക്കും 733 റേറ്റിംഗ് പോയിന്റ് വീതമാണുള്ളത്. ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍ (718 പോയിന്റ്), ജയിംസ് ആന്‍ഡേഴ്‌സണ്‍ (714 പോയിന്റ്), പാക്കിസ്ഥാന്റെ സയീദ് അജ്മല്‍ (713 പോയിന്റ്) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവര്‍. 18-ാം സ്ഥാനത്തുള്ള ആര്‍. അശ്വിനാണ് ആദ്യ ഇരുപതു സ്ഥാനങ്ങളിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍..