തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി

single-img
4 August 2013

thiruvanchoor-radhakrishnan-ministerആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സോളാര്‍ കേസില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവഞ്ചൂരിന്റെ പ്രതികരണം.