പി.സി. ജോര്‍ജ് മുന്നണിയിലെ പുഴുക്കുത്ത്: ഡീന്‍ കുര്യാക്കോസ്

single-img
4 August 2013

Deenമുന്നണിയെ നിരന്തരം പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഔദ്യോഗിക പദവിയില്‍ തുടരണോയെന്നു യുഡിഎഫ് പുനരാലോചിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. പി.സി. ജോര്‍ജ് തുടര്‍ന്നാല്‍ അതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളില്‍ എങ്ങനെ പ്രതിസന്ധിയുണ്ടാക്കാമെന്നു ചിന്തിച്ചു നടക്കുന്നയാളാണു ജോര്‍ജ്. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള നിലപാടുകള്‍ ഗുണം ചെയ്യുന്നത് എതിര്‍പാര്‍ട്ടികള്‍ക്കാണ്. യുഡിഎഫില്‍ എന്നും പ്രതിസന്ധികള്‍ മാത്രമേ പി.സി. ജോര്‍ജ് സൃഷ്ടിച്ചിട്ടുള്ളു. മുന്നണിയിലെ പുഴുക്കുത്താണ് അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി പോലും അദ്ദേഹത്തിന്റെ വിപ്പ് അംഗീകരിക്കുന്നില്ല. നിയമസഭാംഗത്വം ഒഴിവാക്കാന്‍ തയാറായിട്ടാണോ അദ്ദേഹം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നു സംശയിക്കുന്നു. ഇടതുമുന്നണിയിലുണ്ടായിരുന്ന സമയത്ത് ഒരുപാടു പ്രശ്‌നങ്ങളുണ്ടാക്കിയെന്ന അപമാനവും പേറിയാണു പി.സി. ജോര്‍ജ് യുഡിഎഫിലേക്കു വന്നത്. ജോര്‍ജിന്റെ കാര്യത്തിലാണു കെ.എം. മാണി ഇന്ന് ഏറ്റവുമധികം വിഷമിക്കുന്നത്. വേലിയിരുന്ന പാമ്പിനെയെടുത്തു കഴുത്തില്‍ ചുറ്റിയപോലായി അദ്ദേഹമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.