ഹൈദരാബാദ് സ്ഥിരമായി സംയുക്ത തലസ്ഥാനമാക്കണമെന്നു ചിരഞ്ജീവി

single-img
4 August 2013

ഹൈദരാബാദ് സ്ഥിരമായി ആന്ധ്രപ്രദേശിന്റെയും തെലുങ്കാനയുടെയും സംയുക്ത സംസ്ഥാനമാക്കണമെന്നു കേന്ദ്ര ടൂറിസം മന്ത്രി കെ. ചിരഞ്ജീവി. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെ സന്ദര്‍ശിച്ചാണു ചിരഞ്ജീവി ഇക്കാര്യമുന്നയിച്ചത്. ഹൈദരാബാദ് കേന്ദ്രഭരണ പ്രദേശമാക്കണമെന്ന നിര്‍ദേശവും ചിരഞ്ജീവി മുന്നോട്ടുവച്ചു. അടുത്ത പത്തു വര്‍ഷത്തേക്കു ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമാക്കുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തീരആന്ധ്ര, റായലസീമ മേഖലകളില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ പല്ലം രാജു, ഡി. പുരന്ദേശ്വരി, കെ. കൃപറാണി, ജെ.ഡി. സീലം, ജെ. സൂര്യപ്രകാശ് റെഡ്ഡി എന്നിവര്‍ കഴിഞ്ഞദിവസം ദിഗ്‌വിജയ് സിംഗിനെ സന്ദര്‍ശിച്ചിരുന്നു. തീര ആന്ധ്ര, റായലസീമ പ്രദേശങ്ങളിലെ ജനവികാരം ഉള്‍ക്കൊണ്ടു മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, മന്ത്രിമാരെ അദ്ദേഹം പിന്തിരിപ്പിച്ചു. CHIRANJEEVI-1ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ തെലുങ്കാന സംസ്ഥാന രൂപവത്കരണ നടപടികള്‍ ആരംഭിക്കൂ എന്നു ചിരഞ്ജീവി പറഞ്ഞു.