സോംദേവ് പൊരുതിത്തോറ്റു

single-img
3 August 2013

Devvarman_APജോണ്‍ ഇസ്‌നര്‍ക്കെതിരായ വിജയചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യയുടെ സോംദേവ് വര്‍മനായില്ല. സിറ്റി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അമേരിക്കയുടെ ജോണ്‍ ഇസ്‌നര്‍, ഇന്ത്യയുടെ സോംദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 7-5. 2007ല്‍ സോംദേവ് പരാജയപ്പെടുത്തിയിരുന്നു. ഡബിള്‍സില്‍ ടോപ്പ് സീഡ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ആന്ദ്രെ ബെഗെമാന്‍ സഖ്യം ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു.