ആന്ധ്രയില്‍ 12 എംപിമാര്‍ രാജിവച്ചു

single-img
2 August 2013

telangana-fire-1375336256_orതെലുങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിലെ ഏഴു കോണ്‍ഗ്രസ് എംപിമാരും അഞ്ചു ടിഡിപി എംപിമാരും രാജിവച്ചു. കൂടുതല്‍ എംപിമാര്‍ രാജിവയ്ക്കുമെന്നാണു സൂചന. എ. സായ് പ്രതാപ് (രാജംപേട്ട്), അനന്ത വെങ്കട്ടരാമി റെഡ്ഡി (അനന്ത്പുര്‍), സി.വി. ഹര്‍ഷകുമാര്‍(അമലാപുരം), വുണ്ടവള്ളി അരുണ്‍കുമാര്‍ (രാജമുന്ദ്രി), ലഗഡപതി രാജഗോപാല്‍ (വിജയവാഡ), എസ്.പി.വൈ. റെഡ്ഡി (നന്ദ്യാല്‍), കെ.വി.പി. രാമചന്ദ്ര റാവു (രാജ്യസഭാംഗം) എന്നിവരാണ് ഇന്നലെ രാജിവച്ച കോണ്‍ഗ്രസ് എംപിമാര്‍. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥനാണു ലോക്‌സഭാംഗങ്ങള്‍ രാജിസമര്‍പ്പിച്ചത്. സബ്ബം ഹരി (അനകപ്പള്ളി), മഗുന്ത ശ്രീനിവാസലു റെഡ്ഡി (ഓംഗോള്‍), റായപതി സാംബശിവ റാവു (ഗുണ്ടൂര്‍) എന്നീ കോണ്‍ഗ്രസ് എംപിമാര്‍ രാജിക്കത്ത് ഫാക്‌സ് ചെയ്തിട്ടുണ്ട്. സംസ്ഥാന മന്ത്രി മുരളീധര റെഡ്ഡിയും ഏഴ് എംഎല്‍എമാരും രാജിവച്ചു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 20 ആയി. 15 പേര്‍ പിസിസി അധ്യക്ഷന്‍ ബോട്‌സ സത്യനാരായണയ്ക്കു രാജിക്കത്ത് നല്കിയിട്ടുണ്ട്.