അഡ്വാനി മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി: ശത്രുഘ്‌നന്‍ സിന്‍ഹ

single-img
2 August 2013

shatrughan-dec10മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയാണു മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. നരേന്ദ്രമോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരകസമിതി അധ്യക്ഷനാക്കിയതിലൂടെ യുപിഎ സര്‍ക്കാരിന്റെ അഴിമതി, വിലക്കയറ്റം എന്നിവയില്‍നിന്നു പ്രതിപക്ഷത്തിന്റെ ശ്രദ്ധതിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജനപ്രീതിയുള്ള മോഡിയാണു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോഗ്യനെന്ന ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കു പിന്നാലെ, ജനപ്രീതി കണക്കിലെടുത്ത് അമിതാഭ് ബച്ചനെ ഇന്ത്യയുടെ രാഷ്ര്ടപതിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വാനി മികച്ച പോരാളിയാണ്. രണ്ട് എംപിമാരില്‍നിന്ന് ബിജെപിയെ 200 എംപിമാരുള്ള പാര്‍ട്ടിയായി വളര്‍ത്തിയത് അദ്ദേഹമാണ്. അതിനാല്‍ അഡ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണം: സിന്‍ഹ പറഞ്ഞു.