പി.സി ജോര്‍ജിനെതിരേ മന്ത്രി കെ.സി ജോസഫിന്റെ വിമര്‍ശനം

single-img
2 August 2013

K.C.-Joseph-Minister-for-Non-Resident-Keralite-Affairsസര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മന്ത്രി കെ.സി ജോസഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ പി.സി ജോര്‍ജ് അഭിപ്രായം പറയേണ്‌ടെന്നും അദ്ദേഹം സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കെ.സി ജോസഫ് പറഞ്ഞു. ജോര്‍ജ് യുഡിഎഫിന്റെ ചീഫ് വിപ്പാണോ എല്‍ഡിഎഫിന്റെ ചീഫ് വിപ്പാണോയെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ജോര്‍ജിന്റെ സംസാരം കേട്ടാല്‍ അദ്ദേഹം യുഡിഎഫിന്റെ ചീഫ് വിപ്പാണോയെന്ന് സംശയം തോന്നുമെന്നും പറഞ്ഞു.