സ്വാമിരാഗം നിലച്ചു

single-img
2 August 2013

V-Dakshinamoorthyപ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ വി.ദക്ഷിണാമൂര്‍ത്തി സ്വാമി (94) അന്തരിച്ചു. ചെന്നൈ മൈലാപൂരിലെ വസതിയില്‍ രാത്രി എട്ടോടെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ചലച്ചിത്ര മേഖലയില്‍ അഞ്ച് പതിറ്റാണ്‌ടോളം പ്രവര്‍ത്തിച്ച പ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. 2008-ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം അവസാനം സംഗീതം നല്‍കിയത്. ഇതിലെ നാല് ഗാനങ്ങളാണ് ദക്ഷിണാമൂര്‍ത്തിയുടെ സൃഷ്ടിയില്‍ പിറന്നത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 125 ഓളം മലയാളം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം സംഗീതം നല്‍കി. രഞ്ജിത്ത് സംവിധാനം ചെയ്ത ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.